ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ. കിഴുവിലം വില്ലേജിൽ പമ്മനംകോട് ചരുവിള വീട്ടിൽ സജീവ് (ബീഡി സജീവ്) (45) ആണ് അറസ്റ്റിൽ ആയത്. 2010 മെയ് മാസം 13നു ആയിരുന്നു കേസിനു ആസ്പദമായ സംഭവം. കിഴുവിലം കുറക്കട നൈനാംകോണം ഉദയാഭവനിൽ 24 വയസ്സുള്ള വിനയകുമാറിനെയാണ് സജീവും സുഹൃത്തായ ആയിരം പല്ലൻ എന്നറിയപ്പെടുന്ന ഷിബുവും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് റിമാൻഡിൽ ആയിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ് ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍
ഡല്‍ഹി: 2026-27 അസസ്മെന്റ്് വര്‍ഷത്തേക്ക് ജൂലൈ 31 വരെ 5.9 കോടിയിലധികം ആദായനികുതി റിട്ടേണുകള്‍...
















