ജസ്റ്റിസ് അനില്‍കുമാര്‍ ലോകായുക്തയായി ചുമതലയേറ്റു

Aug 21, 2024

seena

തിരുവനന്തപുരം: ലോകായുക്തയായി ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു.

മന്ത്രിമാരായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അംഗമായിരുന്നു. എറണാകുളത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പദവി വഹിച്ച അദ്ദേഹം എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജിയായും കേരള ഹൈക്കോടതി രജിസ്ട്രാറായി സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ അദ്ദേഹം. ലോകായുക്ത സിറിയക് ജോസഫ് മാർച്ചിൽ വിരമിച്ച ഒഴിവിലാണ് നിയമനം.

cake tower new
LATEST NEWS
ഏഴാം വയസില്‍ ആദ്യഗാനം; മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍; കെ ജമുന റാണി അന്തരിച്ചു

ഏഴാം വയസില്‍ ആദ്യഗാനം; മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍; കെ ജമുന റാണി അന്തരിച്ചു

ബംഗളൂരു: ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ മധുര സംഗീതം നിലച്ചു. പതിറ്റാണ്ടുകളായി കോടി കണക്കിന്...

മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്‌സൈസിനെ വട്ടംകറക്കിയ സരിത; പിന്നീട് സംഭവിച്ചത്

മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്‌സൈസിനെ വട്ടംകറക്കിയ സരിത; പിന്നീട് സംഭവിച്ചത്

കൊച്ചി: എറണാകുളം ഹോട്ടലില്‍ നിന്ന് പിടികൂടിയ സരിതയും മുഹമ്മദ് ഷാഫിയും എംഡിഎംഎ കടത്തുന്നത് വേറിട്ട...

മുത്തങ്ങ സമരം: കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടു, അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് 5 വര്‍ഷം തടവ്

മുത്തങ്ങ സമരം: കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടു, അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് 5 വര്‍ഷം തടവ്

കല്‍പ്പറ്റ: മുത്തങ്ങയിലെ ആദിവാസി സമരത്തിനിടെ കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍...