ഗോവണിയിൽ വീണ ഗൃഹനാഥന്റെ തല കൈവരിയില്‍ കുടുങ്ങി

Aug 29, 2024

seena

തിരുവനന്തപുരം: മുകളിലത്തെ നിലയിലേക്ക് കയറുമ്പോള്‍ കാല്‍ വഴുതി വീണ ഗൃഹനാഥന്റെ തല പടിയുടെ കൈവരിക്കിടയില്‍ കുടുങ്ങി. ഉളളൂര്‍ പ്രശാന്ത്‌നഗര്‍ തുറുവിക്കല്‍ ഐടി ലെയ്‌ന്‍ എആര്‍എ -28 ഐശ്വര്യയില്‍ ഭാസ്‌കരന്‍ നായരാണ് അപകടത്തിൽപ്പെട്ടത്. ബുധൻ പുലർച്ചെ മൂന്നോടെയാണ് സംഭവം. ശുചിമുറിയിലേക്ക്‌ പോകുന്നതിനിടെ കാല്‍ വഴുതിവീണ് തല കൈവരിക്കിടയില്‍ കുടുങ്ങുകയായിരുന്നു. ഭാസ്‌കരന്റെ നിലവിളി കേട്ടുണർന്ന വീട്ടുകാര്‍ ചാക്ക അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങള്‍ എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തി.

cake tower new
LATEST NEWS
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. അഞ്ച് വർഷമായി തിരുവനന്തപുരം...

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ കൊല്‍ക്കൊത്തയിലുണ്ടായ ദുരന്തത്തില്‍ മരണം 19 ആയി....