പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു; കാലിലെ നീര് ഉളുക്ക് ആണെന്ന് കരുതി

Sep 3, 2024

seena

കുമളി: വണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ (11) ആണു മരിച്ചത്. കാലില്‍ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതെന്നു കരുതി ഉടന്‍ ചികിത്സ തേടിയിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടിക്കു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ ഗവ.യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണു സൂര്യ.

കഴിഞ്ഞ 27നു സ്‌കൂളില്‍നിന്നു മടങ്ങിയയെത്തിയതു മുതല്‍ സൂര്യയുടെ കാലില്‍ നീരുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു. അതിനിടെ തിരുമ്മുചികിത്സയും നടത്തി. ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടര്‍ന്നു വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു തേനി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടന്‍ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. മാതാപിതാക്കള്‍ മരിച്ചതോടെ സഹോദരി ഐശ്വര്യയ്ക്കും ഭര്‍ത്താവിനും ഒപ്പമായിരുന്നു സൂര്യയുടെ താമസം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മിടുക്കനായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു.

cake tower new
LATEST NEWS
കന്നി ടെസ്റ്റ് സെഞ്ച്വറി, ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര നേട്ടം; തന്‍സിദ് ഹസന്‍ ‘ക്ലാസിക്ക്’

കന്നി ടെസ്റ്റ് സെഞ്ച്വറി, ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര നേട്ടം; തന്‍സിദ് ഹസന്‍ ‘ക്ലാസിക്ക്’

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്...

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

കൊളംബോ: വെറ്ററൻ ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചും സ്കൂൾ താരങ്ങളുടെ മെന്ററായി അറിയപ്പെടുകയും ചെയ്ത...

കൃഷി ഭൂമി പുരയിടമാക്കാൻ… കൈക്കൂലി 10 ലക്ഷം! ലാൻഡ് റവന്യു തഹസിൽദാർ പിടിയിൽ, 2 കൂട്ടാളികളും കുടുങ്ങി

കൃഷി ഭൂമി പുരയിടമാക്കാൻ… കൈക്കൂലി 10 ലക്ഷം! ലാൻഡ് റവന്യു തഹസിൽദാർ പിടിയിൽ, 2 കൂട്ടാളികളും കുടുങ്ങി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യു തഹസിൽദാർ പിടിയിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയാണ്...