വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപെട്ടു

Sep 16, 2024

seena

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. രാത്രി 11 15 ന് മണിയോടെ വർക്കല കുരക്കണ്ണി ജംഗ്ഷന് സമീപമാണ് അപകടം. അമിത വേഗതയിൽ വന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടി ഇടിക്കുകയായിരുന്നു. ഇടവ തോട്ടു മുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദബോസ് (19)ആദിത്യൻ(19), വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20)എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ യുവാക്കൾ മരിച്ചു.

യുവാക്കളുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഗുരുതരമായി പരിക്കേറ്റ ഇടവ തോട്ടുംമുഖം സനോജ് (19) വർക്കല ജനാർദ്ധനപുരം സ്വദേശി വിഷ്ണു (19) എന്നിവർക്ക് ഗുരുതര പരിക്കേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽയിലേക്കും മാറ്റി.

cake tower new
LATEST NEWS