സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ വ‌ർധനവ്

Oct 17, 2026

seena

തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ വ‌ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 160 രൂപയുടെ വ‍ർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ​ഗ്രാമിന് 13, 535 രൂപയിലും പവന് 1,08,280 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് നേരിയ തോതിലെങ്കിലും ഈ വില വ‍ർധനവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

cake tower new
LATEST NEWS
കുഴഞ്ഞുവീണ വ്യക്തിയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ അയൽവാസിയും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു

കുഴഞ്ഞുവീണ വ്യക്തിയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ അയൽവാസിയും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു

തിരുവനന്തപുരം കോവളത്ത് കുഴഞ്ഞുവീണ വ്യക്തിയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ...

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സാമൂഹിക മാധ്യമത്തില്‍...