പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

Oct 5, 2024

seena

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പഴയ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ.അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠന്‍ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഉള്‍ക്കാട്ടിലേക്കുള്ള പരിശോധന ദുഷ്‌കരമായതിനാല്‍ രാത്രിയോടെ പരിശോധന നിര്‍ത്തുകയായിരുന്നു. സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാന്‍മാരെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...