കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

Oct 5, 2024

seena

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.

രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു. പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.

cake tower new
LATEST NEWS
കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍...