പാഴൂര്‍ പടിപ്പുരയിലെ ജ്യോത്സ്യന്‍ പി എസ് സുരേന്ദ്രന്‍ അന്തരിച്ചു

Oct 5, 2024

seena

കൊച്ചി: ചരിത്രമുറങ്ങുന്ന പാഴൂര്‍ പടിപ്പുരയിലെ ജ്യോത്സ്യന്‍ പി എസ് സുരേന്ദ്രന്‍(75) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ 57 വര്‍ഷമായി പാഴൂര്‍ പടിപ്പുരയില്‍ പ്രശ്നം നോക്കി ഫലം പ്രവചിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് ഇദ്ദേഹത്തിന്റെയടുത്ത് പ്രശ്‌നം നോക്കാന്‍ എത്തിയത്. ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നതിനാല്‍ തറവാട്ട് വീട്ടില്‍ വച്ചായിരുന്നു ജ്യോതിഷ കാര്യങ്ങള്‍ നോക്കിയിരുന്നത്. വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: പത്തനാപുരം മഞ്ചല്ലൂര്‍ കുടുംബാംഗം ഇന്ദിര. മക്കള്‍: ഡോ. ആശ, ഡോ. അഞ്ജന. മരുമക്കള്‍: ഡോ. സുജിത്ത്, ശ്രീനാഥ്.

cake tower new
LATEST NEWS
കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍...