ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ ചോദ്യം ചെയ്യും

Oct 11, 2024

seena

കഴിഞ്ഞ ദിവസം അറസ്സിലായ ഗുണ്ടാത്തലവനും ഓംപ്രകാശിന്റെ കൂട്ടാളിയുമായ പുത്തന്‍പാലം രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊച്ചിയില്‍ ഓം പ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ അടക്കം പുത്തന്‍പാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കും.റേപ്പ് കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ കോട്ടയം കോതനല്ലൂരില്‍ നിന്നുമാണ് പുത്തന്‍പാലം രാജേഷ് പിടിയിലായത്. പീഡനക്കേസില്‍ കേസില്‍ പ്രതിയാക്കപ്പെട്ട പുത്തന്‍പാലം രാജേഷ് ഒളിവില്‍ കഴിയുകയായിരുന്നു. ഒളി സങ്കേതത്തില്‍ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. പോള്‍ മുത്തൂറ്റ് വധക്കേസില്‍ പോള്‍ മുത്തൂറ്റിന്റെ വാഹനത്തിനുള്ളില്‍ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും ഉണ്ടായിരുന്നു.

cake tower new
LATEST NEWS
പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു

പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു

പുനലൂർ: പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ...

കൊല്ലത്ത് അലൂമിനിയവും സ്റ്റീലും ആണെന്നു തെറ്റിദ്ധരിപ്പിച്ചു വിറ്റത് മറ്റേതോ ലോഹ പാത്രങ്ങൾ; വഴിയോരക്കച്ചവടം തടഞ്ഞു

കൊല്ലത്ത് അലൂമിനിയവും സ്റ്റീലും ആണെന്നു തെറ്റിദ്ധരിപ്പിച്ചു വിറ്റത് മറ്റേതോ ലോഹ പാത്രങ്ങൾ; വഴിയോരക്കച്ചവടം തടഞ്ഞു

കൊല്ലം: ഓണക്കാലത്തു വ്യാപാരികളുടെ ഉപജീവനമാർഗം മുട്ടിക്കുന്ന തരത്തിൽ വഴിയരികിൽ വ്യാപാരം നടത്താൻ...