ആറ്റിങ്ങൽ: കൂൾ ബാറിൻ്റെ മേശയിൽ നിന്ന് തുക തട്ടിയെടുത്തതായി പരാതി. ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിന് മുന്നിലെ മദീന കൂൾബാറിൽ നിന്ന് കഴിഞ്ഞ രാത്രിയിലാണ് മേശയിൽ സൂക്ഷിച്ചിരുന്ന 28,000 രൂപ മോഷ്ടിച്ചത്. രാത്രി പത്ത് മണിയോടെ കടയുടമ റോഡരുകിലെ വേസ്റ്റ് ഡ്രമിൽ വേസ്റ്റ് കൊണ്ടിടുന്നതിനിടെ പുറത്ത് നിന്നയാൾ കടയിൽ കയറി പണവും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കടയുടമ മോഷ്ടാവിനെ പിൻ തുടർന്നെങ്കിലും ഇരുളിൽ ഓടി മറഞ്ഞു. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.
എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?
കൊച്ചി: നെടുമ്പാശേരിയില്‍ മദ്യപിച്ച് അമിത വേഗത്തില്‍ കറോടിച്ച് മൂന്നു പേരുടെ ജീവനെടുത്ത സുഹൈല്‍...

















