കേരള തീരത്ത് റെഡ് അലര്‍ട്ട്; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

Oct 15, 2024

seena

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഒക്ടോബര്‍ 15നും 16നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (ഐഎന്‍സിഒഐഎസ്) മുന്നറിയിപ്പ് പറയുന്നു. കേരള തീരത്ത് റെഡ് അലര്‍ട്ട് ആണ് ഐഎന്‍സിഒഐഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 15 ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ 16ന് രാത്രി 11.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിലുള്ളത്. തമിഴ്നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.

cake tower new
LATEST NEWS
‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന...