ബൈജുവിന് പിന്നാലെ ശ്രീനാഥ് ഭാസി; വണ്ടിടിച്ച് നിര്‍ത്താതെ പോയതിന് അറസ്റ്റ്

Oct 15, 2024

seena

കൊച്ചി: വണ്ടി ഇടിച്ച് നിര്‍ത്താതെ പോയി അറസ്റ്റിലായ നടന്‍ ബൈജുവിന് പിന്നാലെ യുവ നടന്‍ ശ്രീനാഥ് ഭാസി. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയില്‍ ഭാസിക്കെതിരെ പോലീസ് കേസ് എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മട്ടാഞ്ചേരി സ്റ്റേഷനില്‍ ഹാജരായ ഭാസിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദത്തിലാകുകയും ഇതുമായി ബന്ധപ്പെട്ട നടപടി നേരിട്ടുകൊണ്ടിരിക്കെയുമാണ് ഭാസിക്ക് പുതിയ തലവേദന വന്നിരിക്കുന്നത്.

അതേസമയം, നടനെതിരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: അടുത്ത 23 ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും...