ന​ഗരൂരില്‍ കാല്‍നടയാത്രികയായ യുവതിക്ക് നേരെ ലൈം​ഗീക അതിക്രമം

Oct 15, 2024

seena

കിളിമാനൂർ: ന​ഗരൂരിൽ കാൽനടയാത്രികയായ യുവതിക്ക് നേരെ രാത്രിയിൽ ലൈം​ഗിക അതിക്രമം. ന​ഗരൂർ പഞ്ചായത്തിലെ കോട്ടയ്ക്കൽ ഗേറ്റുമുക്ക് ജം​ഗ്ഷന് സമീപം ഞായറാഴ്ച രാത്രി 9.40നായിരുന്നു സംഭവം. ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലികഴിഞ്ഞ് ​ഗേറ്റ് മുക്ക് സ്വദേശിനിയായ നാൽപതുകാരി വെള്ളംകൊള്ളി ജം​ഗ്ഷനിൽ ബസിറങ്ങി കാൽനടയായി ​ഗേറ്റുമുക്കിന് സമീപമുള്ള വീട്ടിലേക്ക് എത്തുന്നതിന് അമ്പത് മീറ്റർ അകലെവെച്ചാണ് ലൈം​ഗിക ഉദ്ദേശത്തോടെ പിന്നാലെ എത്തിയ യുവാവ് യുവതിയെ കയറിപിടിച്ചത്.

18വയസ് പ്രായം തോന്നിക്കുന്ന യുവാവ് യുവതിയുടെ നിലവിളികേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തൊന്നും ഈ സമയം ആരും ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ യുവാവ് നടുന്നുവരുന്നതും ഓടിപോകുന്നതും ന​ഗരൂർ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ മൊഴിഎടുത്ത് ന​ഗരൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

cake tower new
LATEST NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അര്‍ധരാത്രിയില്‍ യുവാവ്‌, വീട്ടില്‍ കയറി അതിക്രമം; മൂന്നുപേരെ പിടികൂടി പൊലീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അര്‍ധരാത്രിയില്‍ യുവാവ്‌, വീട്ടില്‍ കയറി അതിക്രമം; മൂന്നുപേരെ പിടികൂടി പൊലീസ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ...