അല്ലുവിനെ കാണാൻ 1600 കി.മീറ്റർ സൈക്കിൾ ചവിട്ടി ആരാധകനെത്തി; മടങ്ങാൻ വിമാന ടിക്കറ്റ് സമ്മാനിച്ച് താരം

Oct 17, 2024

തെലുങ്ക് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ആഗോള ശ്രദ്ധ നേടിയ ‘പുഷ്പ’ യുടെ റിലീസിന് പിന്നാലെ താരത്തിന്റെ ജനപ്രീതിയും കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ആരാധകന്‍ ഇഷ്ടതാരത്തെ കാണാന്‍ സൈക്കിളില്‍ 1600 കി.മീ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാര്‍ത്ത സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

തന്നെ കാണാന്‍ അലിഗഢില്‍ നിന്ന് 1,600 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തിയ ആരാധകനെ അല്ലു അര്‍ജുന്‍ സ്വീകരിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ ആരാധകനെ കുറിച്ചറിഞ്ഞ താരം ആരാധകനെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

തന്നെ ഇഷ്ടപ്പെടുന്ന ആരാധകന്റെ സൈക്കിളിലേറിയുള്ള ഈ ദീര്‍ഘ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അല്ലു അര്‍ജുന്‍ വികാരാധീനനായെന്ന് മാത്രമല്ല ആരാധകന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാന്‍ ഒരു വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തു. കൂടാതെ ആരാധകന്റെ സൈക്കിള്‍ ബസില്‍ വീട്ടിലേക്ക് അയയ്ക്കാനും വേണ്ട സജ്ജീകരണങ്ങളും താരം ചെയ്തു.

അല്ലു അര്‍ജുനും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ പുഷ്പ 2ന്റെ പ്രമോഷന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ വീണ്ടും കാണാമെന്ന ഉറപ്പുനല്‍കിയാണ് അല്ലു അര്‍ജുന്‍ ആരാധകനെ യാത്രയാക്കുകയുണ്ടായത്.

cake tower new
LATEST NEWS
കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കൊല്ലം ചാത്തന്നൂർ..കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് ഡിവിഷൻ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ....

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുന്‍ കോണ്‍ഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണ്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ...

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് പുറമെ, രാജ്യത്ത് ഏഴ്...