ഗതാ​ഗത പരിഷ്കാരം; എച്ച്എംടി ജംക്‌ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം

Oct 27, 2024

seena

കൊച്ചി: എച്ച്എംടി ജംഗ്ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെ എച്ച്എംടി ജംഗ്ഷനിലേക് പ്രവേശനമുണ്ടാകില്ല.

പാലാരിവട്ടം, വൈറ്റില ഭാ​ഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ രാവിലെ 9 മുതൽ രാത്രി 9 വരെ ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് നേരെ ദേശീയപാത 66 ൽ പ്രവേശിച്ച് ചേരാനല്ലൂർ സി​ഗ്നൽ ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി കളമശേരിയിലെത്തി ആലുവ ഭാ​ഗത്തേക്ക് പോകണം. എച്ച്എംടി ജംഗ്ഷനിൽ ​ഗതാ​ഗതകുരുക്ക് പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാ​ഗമായാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

cake tower new
LATEST NEWS
‘വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍’; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

‘വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍’; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഡല്‍ഹി: ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷം...