വിജ്ഞാനോത്സവവും മലയാള ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു

Nov 2, 2024

seena

കേരളപ്പിറവിയോടനുബന്ധിച്ച് കിഴുവിലം ഗവ:യു.പി.എസിൽ സംഘടിപ്പിച്ച വിജ്ഞാനോത്സവവും മലയാള ഭാഷാ ദിനാചരണവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ രജിത ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശാന്തി അധ്യക്ഷത വഹിച്ചു. സ്വാഗതം ഹെഡ്മിസ്ട്രസ്സ് എസ് ഷീബ പറഞ്ഞു. അശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ആർ ശ്രീകണ്ഠൻ നായർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ സുലഭ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് വിനിത, വാർഡ് മെമ്പർമാരായ ജി.ജി അനീഷ്, പ്രസന്ന എ,മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ, പൂർവ്വ വിദ്യാർത്ഥി സലിഹുദ്ദീൻ,അധ്യാപകനായ റ്റി.ആർ ബാലമുരളികൃഷ്ണൻ എന്നിവർ സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി പി.വി സീമ നന്ദിയും പറഞ്ഞു. ചടങ്ങിൽ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരു ജ്യോതി പുരസ്കാരം ലഭിച്ച റ്റി.ആർ ബാലമുരളീകൃഷ്ണനെ പ്രസിഡന്റ് ആദരിച്ചു. ക്വിസ് മത്സരത്തിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികൾക്ക് ആറ്റിങ്ങൽ സി.ഇ മെമ്മോറിയൽ ഹോമിയോ മൊമെന്റോയും ക്യാഷ് അവാർഡും ശാസ്ത്രമേള- കലോത്സവങ്ങളിൽ എ ഗ്രേഡും ഒന്നാം സ്ഥാനം നേടിയവർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. അറബിക് കലോത്സവത്തിന് ഓവറോൾ നേടാൻ സഹായിച്ച ഫാത്തിമ ബീവിയേയും ആദരിച്ചു.

cake tower new
LATEST NEWS
നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം

നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം

കോഴിക്കോട്: അധ്യാപികമാര്‍ അറസ്റ്റിലായ വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്...

‘ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്’, ഇന്നും തീവ്രമഴ, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രത

‘ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്’, ഇന്നും തീവ്രമഴ, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ...

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...