ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശി മരണപെട്ടു

Nov 4, 2024

seena

തിരുവനന്തപുരം: തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു. ആറ്റിങ്ങൽ മേവർക്കൽ പനയാട്ടുകോണം ജീജ ഭവനിൽ മിഥുൻ (16) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്ത് മിന്നലേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുൻ മരണപ്പെട്ടു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അച്ഛൻ: മധു
അമ്മ: ജീജ
സഹോദരി: മഞ്ജിമ

cake tower new
LATEST NEWS
‘ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു’; ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ & ജോണ്‍സണ്‍; 550 കോടി ഡോളര്‍ നല്‍കും

‘ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു’; ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ & ജോണ്‍സണ്‍; 550 കോടി ഡോളര്‍ നല്‍കും

വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കുന്ന ബേബി പൗഡറും മറ്റു ടാല്‍കം പൗഡറുകളും കാന്‍സറിനു...