ഇത്തവണ കരീന കപൂറിനൊപ്പം; പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

Nov 5, 2024

മേഘ്ന ​ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനായെത്തുന്നു. കരീന കപൂറാണ് ചിത്രത്തിൽ നായികയായെത്തുക. ദായ്‌റ എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊലീസുദ്യോ​ഗസ്ഥനായിട്ടായിരിക്കും പൃഥ്വിരാജ് എത്തുകയെന്നും റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നു.

ആയുഷ്മാൻ ഖുറാന, സിദ്ധാർഥ് മൽഹോത്ര എന്നിവരെയായിരുന്നു ചിത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാൽ മറ്റു ചിത്രങ്ങളുടെ തിരക്കുകൾ കാരണം ഇരുവരും ചിത്രത്തോട് നോ പറയുകയായിരുന്നു. ഇതേത്തുടർന്നാണ് പൃഥ്വിരാജിനെ ചിത്രത്തിനായി പരി​ഗണിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിനിമയുടെ കഥയും അത് പങ്കുവയ്ക്കുന്ന മെസേജും ‌പൃഥ്വിയ്ക്ക് ഇഷ്ടമായെന്നും ഇതോടെയാണ് താരം ചിത്രം ചെയ്യാൻ സമ്മതം മൂളിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചിത്രത്തിന്റെ കരാറിൽ പൃഥ്വിരാജ് ഇതുവരെ ഒപ്പുവച്ചിട്ടില്ല. അക്ഷയ് കുമാറും ടൈഗർ ഷറോഫും പ്രധാന വേഷങ്ങളിലെത്തിയ ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ബോളിവുഡിൽ അവസാനമായി അഭിനയിച്ചത്. ദായ്‌റയുടെ ചിത്രീകരണം ഉടനെ തുടങ്ങും. 2012 ൽ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. റാണി മുഖർജിയായിരുന്നു ചിത്രത്തിലെ നായിക. മലയാളത്തിൽ എംപുരാൻ ആണ് പൃഥ്വിയുടേതായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ.

cake tower new
LATEST NEWS
കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കൊല്ലം ചാത്തന്നൂർ..കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് ഡിവിഷൻ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ....

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുന്‍ കോണ്‍ഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണ്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ...

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് പുറമെ, രാജ്യത്ത് ഏഴ്...