കേരള സർവ്വകലാശാലയുടെ 2023 – 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന.അക്ഷര ശ്ലോകം മലയാളം, അക്ഷരശ്ലോകം സംസ്കൃതം, മാപ്പിളപ്പാട്ട്, സംസ്കൃത പദ്യപാരായണം എന്നി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഗൗരി നന്ദന കലാതിലക പട്ടം കരസ്ഥമാക്കിയത്. മടവൂർ, വേമൂട്, ബിന്ദുഭവനിൽ പരേതനായ രാജേന്ദ്രപ്രസാദിൻ്റെയും ബിന്ദുവിന്റെയും മകളായ ഗൗരിനന്ദന തൈക്കാട് ഗവ:ബി.എഡ് കോളേജ് വിദ്യാർത്ഥിനിയാണ്.
ആറ്റിങ്ങലിൽ ഓണാഘോഷം സംഘാടക സമിതി രൂപീകരണം വ്യാഴാഴ്ച
ആറ്റിങ്ങൽ: നഗരസഭയും പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഓണാഘോഷവും ആറ്റിങ്ങൽ ഫെസ്റ്റും...
















