ബസില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 26 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

Nov 21, 2024

seena

കൊല്ലം: യുവതിയെ ബസില്‍ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി 26 വര്‍ഷത്തിന് ശേഷം പിടിയില്‍. വര്‍ക്കല റാത്തിക്കല്‍ ഇക്ബാല്‍ മന്‍സിലില്‍ ഇക്ബാലി(48)നെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

1997-ലായിരുന്നു കേസിനാസ്പദമായ സംഭവം. കുളത്തൂപ്പുഴ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ 26-കാരിയെ കുളത്തൂപ്പുഴ-വര്‍ക്കല റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസില്‍ തട്ടിക്കൊണ്ടുപോയി, വര്‍ക്കലയില്‍ എത്തിച്ച് ലോഡ്ജുകളിലും റിസോര്‍ട്ടിലും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബസുടമയുടെ മകനായ ഇക്ബാല്‍ ബസില്‍ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് ഇക്ബാല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടി.

ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍പ്പോയശേഷം വിദേശത്തേക്കു കടന്നു. അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാള്‍ നാട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

cake tower new
LATEST NEWS
പി ഭാരതി (75) അന്തരിച്ചു

പി ഭാരതി (75) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് നെടിയവിളവീട്ടിൽ പി ഭാരതി (75) അന്തരിച്ചു. ഭർത്താവ്: എ ഭാസ്കരൻ...