മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Nov 22, 2024

seena

പാലക്കാട്: കൊടുവായൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. 65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സംഭവം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് വന്ന കാറാണ് വയോധികരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.

cake tower new
LATEST NEWS
ഇടിമിന്നൽ, ഷോർട്ട് സർക്യൂട്ട്; വീട് പൂർണ്ണമായി കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

ഇടിമിന്നൽ, ഷോർട്ട് സർക്യൂട്ട്; വീട് പൂർണ്ണമായി കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

പാലക്കാട്: ഒലവക്കോട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ ഇടിമിന്നലിനെത്തുടർന്ന് വീടിന് തീപിടിച്ച്...

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ബിജെപി...