കടക്കാവൂർ, ചിറയിൻകീഴ് ഭാഗങ്ങളിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ ഇന്ന് മുതൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വന്നു എൻ എച്ച് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ ചില ബസുകൾ ഗേൾസ് സ്കൂൾ ജംഗ്ഷനിൽ നിന്നും പാലസ് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കർശനമായി നിരോധിക്കുമെന്നും ഇന്ന് മുതൽ അപ്രകാരം ബസുകൾ പോകുന്നതിനു അനുവദിക്കില്ലെന്നുമാണ് അറിയിപ്പ്. ഇതു ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്. ഒ അറിയിച്ചു
ചേട്ടനെ തിരിച്ചുകിട്ടി, ഞാന്‍ എന്നും കോണ്‍ഗ്രസുകാരി; ബിജെപിയില്‍ പോയത് തെറ്റെന്ന് പത്മജ
തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു. സ്ഥാനമാനം ലഭിക്കാത്തതിനാലല്ല പാര്‍ട്ടി വിട്ടതെന്ന്...


















