സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ

Dec 2, 2024

seena

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

cake tower new
LATEST NEWS
കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?

വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്ര താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ച്...

വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്‍, ഒടുവില്‍ പുറത്തുവന്നത് പൈലറ്റുമാരുടെ അടി

വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്‍, ഒടുവില്‍ പുറത്തുവന്നത് പൈലറ്റുമാരുടെ അടി

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന...