അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ചു; യുവതി അറസ്റ്റില്‍

Dec 9, 2024

seena

തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പൊഴിയൂര്‍ സ്വദേശി ബിബിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ കഴിഞ്ഞ 27ന് വെളുപ്പിന് ശാലിയും സഹോദരന്‍ സന്തോഷ് കുമാറും ചേര്‍ന്നാണ് കത്തിച്ചത്. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഈ വിരോധമാണ് സ്‌കൂട്ടര്‍ കത്തിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറയുന്നു. പൊഴിയൂര്‍ എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

cake tower new
LATEST NEWS
‘കൈവിട്ട കളി’; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ

‘കൈവിട്ട കളി’; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ

എഐ ഏജന്റുകള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഏറ്റവും പുതിയ...

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു...