പ്രതിശ്രുത വരനുമായി തർക്കം; 19കാരി വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

Dec 9, 2024

seena

തിരുവനന്തപുരം: നെടുമങ്ങാട് 19കാരിയായ വിദ്യാർഥിനി വീട്ടിൽ മരിച്ചനിലയിൽ. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർഥിനി നമിത (19) ആണ് മരിച്ചത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്.

അടുത്തിടെയാണ് നമിതയുടെ വിവാഹം ഉറപ്പിച്ചത്. എന്നാൽ പ്രതിശ്രുത വരനുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.

cake tower new
LATEST NEWS
സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും...