സ്നേഹ വീടിൻറെ ഉദ്ഘാടനവും താക്കോൽദാനവും വി.ജോയ് എം എൽ എ നിർവഹിക്കും

Feb 14, 2025

സ്നേഹ വീടിൻറെ ഉദ്ഘാടനവും താക്കോൽദാനവും ഫെബ്രുവരി 17 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വി.ജോയ് എം എൽ എ നിർവഹിക്കും. ചിറയിൻകീഴ് കിഴുവിലം ഗ്രാമപഞ്ചായത്തിൽ മുടപുരം ഗ്രാമത്തിന്റെ സൗഹൃദ കൂട്ടായ്മയിലാണ് സ്നേഹവീട് നിർമിച്ചു നൽകുന്നത്.

599 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടി 9.75 ലക്ഷം രൂപ മുടക്കി 10 മാസം കൊണ്ടാണ് സ്നേഹ വീട് പൂർത്തിയാക്കിയിരിക്കുന്നത്. ശിവകൃഷ്ണപുരം ഒരേ മനസ്സ് കൂട്ടായ്മ, മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷൻ, ഈച്ചരന്‍വിളബ്രദേഴ്സ്, വിവിധ സ്ഥാപനങ്ങൾ, സര്‍ക്കാര്‍ ജീവനക്കാർ, നാട്ടുകാർ എന്നിവരുടെ സാമ്പത്തിക സഹായവും വീട് നിർമാണത്തിന് ലഭിച്ചിട്ടുണ്ട്. ഒരമ്മയും വിദ്യാർത്ഥികളായ 2 പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് വീട് ഒരുക്കിയത്.

cake tower new
LATEST NEWS
‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത...