സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

Mar 10, 2025

seena

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്ന വിപണിയിൽ ഇന്ന് 80 രൂപയുടെ നേരിയ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവൻ്റെ വില 64,400 രൂപയായി ഉയർന്നു. ഇന്നലെ സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 8000 കടന്നു. ഒരു ഗ്രാം സ്വർണത്തിന് 8050 രൂപയാണ് ഇന്ന് നൽകേണ്ടത്.

അതേസമയം വെള്ളിവില കുറഞ്ഞിട്ടുണ്ട്. 106 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,06,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

cake tower new
LATEST NEWS
സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ...

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും...