നോ ഹോൺ ഡേയിൽ 49 വാഹനങ്ങളുടെ പേരിൽ കേസ്, 1.56 ലക്ഷം രൂപ പിഴ

Mar 15, 2025

seena

കൊച്ചി: ഹോൺ മുഴക്കരുതെന്ന് പറഞ്ഞിട്ടും നിയമലംഘനം നടത്തി സ്വകാര്യ ബസ് ഡ്രൈവർമാർ. കഴിഞ്ഞ ദിവസം നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാ​ഗമായി കൊച്ചി നഗരത്തിലും പരിസരപ്ര​ദേശത്തും മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് 13 ബസ് ഡ്രൈവർമാരുടെ പേരിൽ കേസെടുത്തത്.

ന​ഗരപരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് നോ ഹോൺ ദിനാചരണം നടത്തുന്നത്.

കൊച്ചി ന​ഗരത്തിലെ തിരക്കുള്ള ജം​ഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ മറ്റ് നിയമലംഘനങ്ങൾക്ക് 36 വാഹനങ്ങൾക്കെതിരെയും കേസെടുത്തു. കൊച്ചി ന​ഗരത്തിലെ തിരക്കുള്ള ജം​ഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ മറ്റ് നിയമലംഘനങ്ങൾക്ക് 36 വാഹനങ്ങൾക്കെതിരെയും കേസെടുത്തു.

cake tower new
LATEST NEWS
ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ‌പേരാമ്പ്രയിൽ നാല് പേർ പിടിയിൽ....

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന...