ആദ്യമായി 66,000 തൊട്ട് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പ്

Mar 18, 2025

കൊച്ചി: സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. 65,840 രൂപയായി ഉയര്‍ന്ന് അന്ന് സ്വര്‍ണവില ഇട്ട റെക്കോര്‍ഡാണ് ഇന്ന് തിരുത്തിയത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

cake tower new
LATEST NEWS
കാലവര്‍ഷം ഈയാഴ്ച എത്തിയേക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും; യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ഈയാഴ്ച എത്തിയേക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍,...

ഘടകകക്ഷികള്‍ക്ക് റോള്‍ ഇല്ലെന്ന് എംഎം ഹസ്സന്‍; ലീഗിന് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഘടകകക്ഷികള്‍ക്ക് റോള്‍ ഇല്ലെന്ന് എംഎം ഹസ്സന്‍; ലീഗിന് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഡല്‍ഹി: യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ ഘടകക്ഷികള്‍ക്ക്...