ഗേറ്റ് 2025 ഫലം പ്രഖ്യാപിച്ചു; സ്‌കോര്‍ നോക്കേണ്ട വിധം ചുവടെ

Mar 19, 2025

ഡല്‍ഹി: ടെക്നിക്കല്‍ പോസ്റ്റ് – ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ് 2025) ഫലം പ്രഖ്യാപിച്ചു. റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റായ gate2025.iitr.ac.in വഴി അറിയുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. റോള്‍ നമ്പര്‍, ജനന തീയതി, കാപ്‌ചേ കോഡ് എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി സൈറ്റില്‍ കയറി ഫലം അറിയാന്‍ കഴിയുന്നതരത്തിലാണ് ക്രമീകരണം. മാര്‍ച്ച് 28 മുതല്‍ മെയ് 31 വരെ സ്‌കോര്‍കാര്‍ഡുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഫലം നോക്കേണ്ട വിധം ചുവടെ:

ആദ്യം വെബ്സൈറ്റ് സന്ദര്‍ശിക്കുക

എന്റോള്‍മെന്റ് ഐഡി/ഇ-മെയില്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ നല്‍കുക

‘GATE 2025 Result’ ടാബില്‍ ക്ലിക്ക് ചെയ്യുക

ഗേറ്റ് ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.

ഉദ്യോഗാര്‍ഥിയുടെ വിശദാംശങ്ങള്‍ക്കും നേടിയ മാര്‍ക്കുകള്‍ക്കുമൊപ്പം ഗേറ്റ് കട്ട്ഓഫും ദൃശ്യമാകും

ഭാവി റഫറന്‍സിനായി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

ആകെ 30 പരീക്ഷാ പേപ്പറുകളാണുണ്ടായിരുന്നത്. ഗേറ്റ് 2025 പരീക്ഷകള്‍ ഇംഗ്ലീഷിലാണ് നടത്തിയത്. പൂര്‍ണ്ണമായും ഒബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ പരീക്ഷാ പേപ്പറുകള്‍ തെരഞ്ഞെടുക്കാന്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.

ഗേറ്റ് പരീക്ഷ രാജ്യവ്യാപകമായി നടത്തുന്ന ഒരു പരീക്ഷയാണ്. ഈ പരീക്ഷ വിവിധ ബിരുദതല വിഷയങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ അറിവ് വിലയിരുത്തുന്നു. വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ പിന്തുടരാം. സാമ്പത്തിക സഹായത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും (പിഎസ് യു) റിക്രൂട്ട്‌മെന്റ് ആവശ്യങ്ങള്‍ക്കായി ഗേറ്റ് സ്‌കോറുകള്‍ ഉപയോഗിക്കുന്നുണ്ട്.

cake tower new
LATEST NEWS