പൊലീസിനെ കണ്ടപ്പോള്‍ വിഴുങ്ങി; യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി

Mar 22, 2025

താമരശ്ശേരി: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.

ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നാണ് മെഡിക്കല്‍ ഓഫീസറോടും യുവാവ് പറഞ്ഞത്. നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പൊലീസ് പറയുന്നത്.

cake tower new
LATEST NEWS
മുൻ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ ലൈസന്‍സ് തെറിക്കും? ക്രമക്കേടുകള്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്

മുൻ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ ലൈസന്‍സ് തെറിക്കും? ക്രമക്കേടുകള്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മുൻ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌...

‘ഞങ്ങളുടെ പ്ലാനെല്ലാം പൊളിഞ്ഞു’… സ്പിന്നർമാരേ ഇല്ല, ചഹലിനെ പോലും പന്ത് തൊടീച്ചില്ല!

‘ഞങ്ങളുടെ പ്ലാനെല്ലാം പൊളിഞ്ഞു’… സ്പിന്നർമാരേ ഇല്ല, ചഹലിനെ പോലും പന്ത് തൊടീച്ചില്ല!

ധരംശാല: ഐപിഎല്ലിൽ തുടരെ ഏഴ് മത്സരങ്ങളിൽ അപരാജിതരായി നിന്നു ഒന്നാം സ്ഥാനത്തു കുതിച്ച പഞ്ചാബ് കിങ്സ്...

‘അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?’; കണ്ടെത്തലുമായി ആരാധകർ

‘അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?’; കണ്ടെത്തലുമായി ആരാധകർ

തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞ ചെയ്ത ദിവസം ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് നടി...