വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കണം; പുതിയ ഉത്തരവുകൾ ഇങ്ങനെ..

May 18, 2025

seena

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധികൃതർക്ക് നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂ‌ൾ അധികൃതർ പാലിക്കേണ്ട നടപടികളെ കുറിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അധ്യാപകർ വിവരം അന്വേഷിക്കണം.

വീട്ടിൽനിന്നു വിദ്യാർഥി സ്‌കൂളിലേക്കു പുറപ്പെട്ടിരുന്നു എന്നു മനസ്സിലാക്കിയാൽ വിവരം പൊലീസിനെ അറിയിക്കണം.

സ്കൂളുകളിലെ ലാൻഡ് ഫോണിന്റെ പ്രവർത്തനം ഉറപ്പാക്കണം.

ഐടി ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കണം.

കുട്ടികളുടെ പരാതികളറിയാൻ സ്കൂളുകളിൽ പരാതിപ്പെട്ടി നിർബന്ധമായും സ്ഥാപിക്കണം.*

കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനുള്ള ക്രമീകരണം ഒരുക്കണം.

സ്കൂളുകളുടെ അറ്റകുറ്റപ്പണി 27നു മുൻപു പൂർത്തീകരിക്കണം.

ഭിത്തികൾ പെയ്ന്റ് ചെയ്യണം.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...