രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു; 24 മണിക്കൂറിനുള്ളിൽ നാല് മരണം

Jun 1, 2025

seena

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ മൂവായിരം കടന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3395 പേർ‌ക്ക് രോ​ഗം സ്ഥിരീകരിച്ചു. കേരളത്തിലാണ് രോ​ഗവ്യാപനം കൂടുതൽ. 1336 പേർക്ക് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചതായും ഒരു മരണം റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡൽഹി, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 425 പേരുൾപ്പെടെ രാജ്യത്താകെ 1435 പേർ രോ​ഗമുക്തി നേടുകയും ചെയ്തു. മഹാരാഷ്ട്ര- 467, ഡൽഹി- 375, ​ഗുജറാത്ത്- 265, കർണാടക- 234, പശ്ചിമബം​ഗാൾ- 205, തമിഴ്നാട്- 185, ഉത്തർപ്രദേശ്- 117 – എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ.

ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് സംസ്ഥാന ആരോ​ഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

cake tower new
LATEST NEWS
ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ എം. എസ്. അധ്യക്ഷത വഹിച്ച സമ്മേളനം INTUC യുടെ സംസ്ഥാന പ്രസിഡന്റ് ആർ....

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

സൂര്യ നായകനായെത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസി'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ....