സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു; യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍

Jun 8, 2025

തൊടുപുഴ: ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്‌നാട് മധുര സ്വദേശിയായ സഞ്ചാരി അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം.

മധുരയില്‍ നിന്നും നാലംഗ സംഘത്തിനൊപ്പമാണ് അപടത്തില്‍പ്പെട്ട യുവാവ് ഇടുക്കിയിലെത്തിയത്. കാല്‍ വഴുതി വെള്ള ചാട്ടത്തിലേയ്ക്ക് പതിച്ച സഞ്ചാരി ഒഴുക്കിപ്പെട്ട് മുന്നോട്ട് പൊയെങ്കിലും പാറയിടുക്കില്‍ തങ്ങി നില്‍ക്കുകയയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ വടം ഉപയോഗിച്ച് യുവാവിനെ രക്ഷപെടുത്തുകയായിരുന്നു.

സ്ഥിരം അപകടമേഖലയാണ് ഇടുക്കിയിലെ തൂവല്‍ വെള്ളച്ചാട്ടം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. നിരവധി സഞ്ചാരികള്‍ എത്തുന്ന വെള്ളച്ചാട്ടമാണെങ്കിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് അപ്പുറത്ത് മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടില്ല.

LATEST NEWS
ആവേശത്തിരയിളക്കി പുല്ലാളൂര്‍ കാളപൂട്ട് മത്സരം; മത്സരത്തിനെത്തിയത് 83 ജോഡി കാളക്കൂറ്റന്മാര്‍

ആവേശത്തിരയിളക്കി പുല്ലാളൂര്‍ കാളപൂട്ട് മത്സരം; മത്സരത്തിനെത്തിയത് 83 ജോഡി കാളക്കൂറ്റന്മാര്‍

കോഴിക്കോട്: പൂട്ടുകണ്ടത്തിലെ ചെളിവെള്ളത്തില്‍ ആവേശം വിതറി പുല്ലാളൂരില്‍ വീണ്ടുമൊരു കാളപൂട്ട്...

പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം മരണം, ദുരൂഹത

പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം മരണം, ദുരൂഹത

കോഴിക്കോട്: ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം പ്രവാസിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച...