തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

Jun 8, 2025

തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടാപ്പിംഗ് തൊഴിലാളികളാണ് ഇരുവരും.

ശനിയാഴ്ച അതിരാവിലെ ഇവര്‍ ടാപ്പിംഗ് ചെയ്യുന്നതിനായി ടൂവിലറില്‍ യാത്ര ചെയ്തു റബ്ബര്‍ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പാലോട് – നന്ദിയോട് ആലുംമൂട് – പാലത്തിന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു.

ഭാര്യ ഗ്ലോറിയാണ് വണ്ടി ഓടിച്ചത്. ഭര്‍ത്താവ് ജോസ് പുറകില്‍ ഇരിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. അതേസമയം ഗ്ലോറിയുടെ നില ഗുരുതരമാണ്. മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റ ഗ്ലോറി ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.

cake tower new
LATEST NEWS
മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി...