കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

Jun 10, 2025

seena

കിഴുവിലം രണ്ടാം വാർഡിലെ പഴവിളാകം അംഗൻവാടി റോഡ് പണി പൂർത്തിയാക്കാതെയും ഗതാഗതയോഗ്യമല്ലാതെയും വെള്ളക്കെട്ടായും കിടക്കുന്നതിനെതിരെ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

പ്രതിഷേധത്തിന് വാർഡ് പ്രസിഡന്റ് രാജീവ്.ആർ. നായർ, സെക്രട്ടറി നസീം, ഖജാൻജി കബീർ, ആർച്ച, രവീന്ദ്രൻ നായർ, സുകുമാരപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. റോഡിലുള്ള പൈപ്പ്, വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് മാറ്റാതെ, ഉറക്കം നടിക്കുന്ന വാർഡ് മെമ്പർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. അല്ലെങ്കിൽ തുടർ പ്രക്ഷോഭ പരിപാടികളുമായി വാർഡ് കോൺഗ്രസ് കമ്മിറ്റി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി.

cake tower new
LATEST NEWS
ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കും; വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമെന്ന് നരേന്ദ്ര മോദി

ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കും; വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി:നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി...

കോറോ ഹെൽത്തിലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തൊഴിൽ മന്ത്രിയുടെ ചർച്ചയിൽ ധാരണ

കോറോ ഹെൽത്തിലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തൊഴിൽ മന്ത്രിയുടെ ചർച്ചയിൽ ധാരണ

തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന്...