വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Jun 12, 2025

seena

തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വർക്കല ജനതാമുക്ക് പുല്ലാന്നിമൂട് സ്വദേശിനിയായ 32 വയസ്സുകാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം വർക്കല താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് നിതിൻ ജി.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷാനവാസ് ബി എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് ഷാനവാസ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് നിതിൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

cake tower new
LATEST NEWS
നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ചു, വിഗ്രഹമെടുത്ത് കുളത്തിൽ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി

നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ചു, വിഗ്രഹമെടുത്ത് കുളത്തിൽ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി

നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ചു, വിഗ്രഹമെടുത്ത് കുളത്തിൽ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി. യുവതി...