പുകയില്ലാത്ത വാഹനത്തിന് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തി മംഗലപുരം പൊലീസ്

Jun 18, 2025

seena

പുകയില്ലാത്ത വാഹനത്തിന് പുക പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച് പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. 250 രൂപയാണ് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തിയത്.

പിഴ എന്തിനാണെന്ന് അന്വേഷിക്കാന്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പ്രതികരിച്ചില്ലെന്നും ശൈലേഷ് ആരോപിച്ചു. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല എന്നും ശൈലേഷ് പറയുന്നു. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും റൂറല്‍ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, റൂറല്‍ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ലഭിച്ചില്ല.പിഴ നോട്ടീസില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പൊലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം.

cake tower new
LATEST NEWS
ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ എം. എസ്. അധ്യക്ഷത വഹിച്ച സമ്മേളനം INTUC യുടെ സംസ്ഥാന പ്രസിഡന്റ് ആർ....

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

സൂര്യ നായകനായെത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസി'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ....