എട്ടുറൗണ്ടുകളിലും മുന്‍തൂക്കം, ലീഡ് 6000 കടന്ന് ആര്യാടന്‍ ഷൗക്കത്ത്

Jun 23, 2025

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ലീഡ് ഉയര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ പതിനായിരത്തില്‍പ്പരം വോട്ടുകള്‍ പിടിച്ച് കരുത്തുകാട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലിലും യുഡിഎഫ് ആണ് മുന്നിട്ടുനില്‍ക്കുന്നത്.

വഴിക്കടവ്, മൂത്തേടത്ത് പഞ്ചായത്തുകള്‍ അടക്കം എട്ടു റൗണ്ടുകളാണ് പൂര്‍ത്തിയായത്. എല്ലാ റൗണ്ടുകളിലും ആര്യാടന്‍ ഷൗക്കത്ത് ലീഡ് ഉയര്‍ത്തിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സ്ഥാനാര്‍ഥിക്ക് നേടാന്‍ കഴിഞ്ഞില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ അടക്കം വോട്ട് കുറഞ്ഞോ എന്ന കാര്യം പരിശോധിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

cake tower new
LATEST NEWS
മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി...