കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ 20കാരൻ മരണപ്പെട്ടു

Jun 24, 2025

കല്ലമ്പലം വാഹനാപകടത്തിൽ 20കാരൻ മരണപ്പെട്ടു. പുതുശ്ശേരി മുക്ക് ഇടവൂർക്കോണം അനിത മന്ദിരത്തിൽ പാപ്പച്ചന്റെ മകൻ ഗൗതം പാപ്പച്ചൻ(20) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി കല്ലമ്പലം വർക്കല റോഡിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു കാറും തമ്മിൽ അപകടത്തിൽപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LATEST NEWS
കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, മലപ്പുറം, കോഴിക്കോട്...