ഉമ്മൻചാണ്ടി അനുസ്മരണദിനത്തിൽ കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയിൽ രോഗികൾക്കാവശ്യമായ ചക്രകസേരകൾ സംഭാവന ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി ബി.ആർ.എം. ഷഫീർ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത സോമന് വീൽ ചെയറുകൾ കൈമാറി.
സംസ്ഥാന എക്സി. അംഗം പ്രദീപ് നാരായൺ, ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ, ഭാരവാഹികളായ സി. എസ്. വിനോദ്, വി. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, പി. എസ്. ജൂലി, ആർ.എ. അനീഷ്, എസ്. ഗിരിലാൽ, എ. സീനബീവി എന്നിവർ സംബന്ധിച്ചു.