ബുധനാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം; കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത

Aug 11, 2025

തിരുവനന്തപുരം: ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്.ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

ഇന്ന് (തിങ്കളാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇത് കോര്‍ മണ്‍സൂണ്‍ പ്രദേശങ്ങളില്‍ മഴയുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.

ഓഗസ്റ്റ് 1 മുതല്‍ 11 വരെ സാധാരണയായി ലഭിക്കേണ്ട ശരാശരി മഴയായ 179 മില്ലിമീറ്റര്‍ മഴയെ അപേക്ഷിച്ച് കേരളത്തില്‍ 75.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ ഇതുവരെ കേരളത്തില്‍ മഴയുടെ മൊത്തത്തിലുള്ള കുറവ് ഇപ്പോള്‍ 15 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷം ഇനിയും ദുര്‍ബലമായി തുടര്‍ന്നാല്‍ മണ്‍സൂണ്‍ കുറവുള്ള സീസണ്‍ ആയി ഈ വര്‍ഷം രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

LATEST NEWS
നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒരുമിച്ച സിനിമ ‘ഓറഞ്ച് മരങ്ങളുടെ വീട്’; റിലീസ് തീയതി പുറത്ത്

നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒരുമിച്ച സിനിമ ‘ഓറഞ്ച് മരങ്ങളുടെ വീട്’; റിലീസ് തീയതി പുറത്ത്

ഡോ ബിജു സംവിധാനം ചെയ്ത 'ഓറഞ്ച് മരങ്ങളുടെ വീട്' ഈ മാസം 20 ന് തിയറ്ററുകളിലെത്തും. അന്തർദേശീയ...

കിവീസിനെ 134ല്‍ എറിഞ്ഞിട്ടു പേസര്‍മാര്‍, നാല് വിക്കറ്റുമായി ഗുര്‍ണൂര്‍ ബ്രാര്‍, ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം

കിവീസിനെ 134ല്‍ എറിഞ്ഞിട്ടു പേസര്‍മാര്‍, നാല് വിക്കറ്റുമായി ഗുര്‍ണൂര്‍ ബ്രാര്‍, ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ് ബാറ്റിങ് നിര. ടോസ്...