ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ പ്ലേസ്മെന്റ് & കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൾട്ടി നാഷണൽ കമ്പനിയിൽ വിദ്യാർത്ഥികൾക്ക് നിയമനം

Aug 16, 2025

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ പ്ലേസ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൾട്ടി നാഷണൽ കമ്പനിയായ എൽ ആൻഡ്‌ ടി ആറ്റിങ്ങൽ ഐ ടി ഐ യിൽ വച്ചു നടത്തിയ ക്യാമ്പസ് ഇന്റർ വ്യൂവിൽ 15 വിദ്യാർത്ഥികൾക്ക് കൂടി നിയമനം. 2024-25 അധ്യയന വർഷാവസാനം വിവിധ ട്രേഡുകളിലായി
പഠിച്ചുകൊണ്ടിരിക്കുന്ന 61 പേർക്ക് കാഞ്ചിപുരം എൽ ആൻഡ്‌ ടി.യിലും ഡ്രാഫ്റ്റ്‌മാൻ സിവിൽ/ മെക്കാനിക്കൽ ട്രേഡിലെ 14 പേർക്ക് തിരുവനന്തപുരം ബിംലാബ്‌സ് എന്ന സ്ഥാപനത്തിലും ലഭിച്ച നിയമനത്തിന് പുറമേയാണിത്.

കഴിഞ്ഞ അധ്യയന വർഷം യു എ ഇ ആസ്ഥാനമായുള്ള വെർട്ടിവ് പവർ ബാർ, ഐവ ഗ്രൂപ്പ്, അശോക് ലൈലാൻഡ്, വർക്‌സ് ഇന്റർനാഷണൽ എന്നീ പ്രമുഖ കമ്പനികളിൽ ഉൾപ്പെടെ 625 ഓളം ട്രെയിനികൾക്ക് പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഐടിഐ പ്രിൻസിപ്പൽ ശിവരാജ് അവർകൾ നിയമന ഉത്തരവുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. വൈസ് പ്രിൻസിപ്പൽ മിനി. കെ, ഗ്രൂപ്പ് ഇൻസ്ട്രക്ടറർമാരായ സന്തോഷ്, ഉമേഷ്, സാബു, സ്റ്റാഫ് സെക്രട്ടറി മിഥുൻലാൽ എം, പ്ലേസ്മെൻ്റ് ഓഫീസർ പ്രീത വി കെ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച...

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം...

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും...