ചൈതന്യ റെസിഡൻസ് അസോസിയേഷന്റെയും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ബ്രാഞ്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ക്യാൻസർ – പാലിയേറ്റിവ് കെയർ കുടുംബസംഗമം ‘രോഗരഹിത ഭവനം’ പദ്ധതി പ്രകാരം ക്യാൻസർ ബോധവത്ക്കരണ സെമിനാറും, പാലിയേറ്റീവ് കുടുംബസംഗമവും, കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു.
കിഴുവിലം ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ക്യാൻസർ – പാലിയേറ്റീവ് കെയർ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ്, ബഡ്ഷീറ്റുകൾ, വീൽചെയർ, വാക്കർ, സ്റ്റിക്ക്, വാട്ടർ ബെഡ് എന്നിവയുടെ വിതരണം 2025 ആഗസ്റ്റ് 24 ഞായറാഴ്‌ച രാവിലെ 10 ന് മാമം, ജി.വി.ആർ.എം.യു.പി.എസ്. അങ്കണത്തിൽ നടത്തും. അഡ്വ. അടൂർ പ്രകാശ് എം പി, മുൻ ആലത്തൂർ എം പി കുമാരി രമ്യ ഹരിദാസ്, തിരുവനന്തപുരം വിജിൻസ് & ആന്റി കറപ്‌ഷൻ ബ്യുറോ അഡിഷണൽ എസ് പി ബി. അനിൽകുമാർ എന്നിവരുടെ മഹനീയ സാന്നിധ്യവുമുണ്ടാകും.
ആഗസ്റ്റ് 31 ഞായറാഴ്ച ജി വി ആർ എം യു പി എസ് അങ്കണത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ശ്വാസകോശ രോഗനിർണ്ണയം, അസ്ഥിരോഗ രോഗനിർണ്ണയം, സർജിക്കൽ രോഗ നിർണ്ണയം എന്നീ വിഭാഗങ്ങളിലാകും ക്യാമ്പ് നടക്കുക.
എം എ ലത്തീഫ്, ലയൺസ് എൽ രവീന്ദ്രൻ നായർ ആറ്റിങ്ങൽ, സന്തോഷ് വി ജെ ആറ്റിങ്ങൽ, ഡോ. ജിതിൻ ജെ, എ. എസ് ശ്രീകണ്ഠൻ, ഡോ. ജുബി രാജസേനൻ, അഡ്വ. ആർ ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് വീതം ശ്വാസകോശ രോഗനിർണയ ക്യാമ്പിലും അസ്ഥിരോഗ നിർണയക്യാമ്പിലും സർജിക്കൽ രോഗ നിർണയക്യാമ്പിലും പങ്കെടുക്കാവുന്നതാണ്.
എന്നിവ


















