സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു ആഗസ്റ്റ് 31ന്

Aug 29, 2025

seena

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ബ്രാഞ്ചിന്റെയും 4087ആം നമ്പർ കടുവയിൽ രാജരാജേശ്വരി എൻഎസ്എസ് കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജി വി ആര്‍ എം യു പി എസ് അങ്കണത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 9 .30ന് ആണ് ക്യാമ്പ് നടക്കുക. ശ്വാസകോശ രോഗ നിർണയം ഡോക്ടർ ജിതിൻ ജെ, അസ്ഥി രോഗനിർണയം ഡോക്ടർ അഖിൽ സുശീലൻ, സർജിക്കൽ രോഗ നിർണയം ഡോക്ടർ ജെ എൻ ജസ്ബീറും നടത്തും.

എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ അഡ്വക്കേറ്റ് ജി മധുസൂദനൻ പിള്ള ഉദ്ഘാടനം നിർവഹിക്കും

ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ആദ്യത്തെ 50 പേർക്ക് സ്പൈറോമെട്രി ടെസ്റ്റ്, ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് എന്നിവ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.

cake tower new
LATEST NEWS
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

തൊടുപുഴ: ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം....