ലയൺസ്‌ ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A ഓണക്കിറ്റ് വിതരണം ചെയ്തു

Aug 30, 2025

seena

ലയൺസ്‌ ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A യുടെ (പാറശ്ശാല മുതൽ ഹരിപ്പാട് വരെ) ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ ലയൺസ്‌ ക്ലബ്ബിൽ നടന്നു. ലയൺ ആറ്റിങ്ങൽ പ്രകാശ് അധ്യക്ഷൻ ആയ ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണ്ണർ ജെയിൻ സി ജോബ്, ഭിന്നശേഷി കുട്ടികൾക്ക് നൽകുവാനായി കിറ്റുകൾ ബി ആർ സി ഭാരവാഹികൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ ലയൺസ്‌ ക്ലബ് മെമ്പർമാരാണ് അവർക്ക് കിറ്റുകൾ സ്പോൺസർ ചെയ്തത് .

ഡിസ്ട്രിക്ടിൽ 6000 കിറ്റുകളാണ് 30 ലക്ഷം രൂപ ചിലവിൽ ലയൺസ്‌ വിതരണം ചെയ്യുന്നത്. ക്ലബ് സെക്രട്ടറി ഡോ. ബിജു എ നായർ, ഡിസ്ട്രിക്ട് ഭാരവാഹികളായ സിക്സ്റ്റസ് ലൂയിസ്, ബാലഗോപാൽ, പ്രകാശ് വർക്കല മറ്റ്‌ ക്ലബ് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

ഡല്‍ഹി: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍...