ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംയുക്ത വാഹന പരിശോധന നടത്തി

Aug 30, 2025

seena

ആറ്റിങ്ങൽ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംയുക്ത വാഹന പരിശോധന പോലീസ്, എക്സൈസ്, മോട്ടോർ വെഹിക്കിൾ, ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംയുക്തമായി വാഹന പരിശോധന നടത്തിയത്.

ദേശീയപാതയിൽ ആലംകോട് കേന്ദ്രീകരിച്ച് ശനിയാഴ്ച പുലർച്ചയാണ് പരിശോധന നടന്നത്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 3 ലക്ഷത്തിൽ പരം രൂപ പിഴച്ചുമത്തുകയും ചെയ്തു. ഓണവിപണി ലക്ഷ്യമായിട്ടുള്ള ലഹരി വസ്തുക്കളുടെ കടത്തൽ, അനധികൃത നികുതി വെട്ടിപ്പും വാണിജ്യ സാധനങ്ങളുടെ അനധികൃത കടത്തലും തുടങ്ങിയ വ്യത്യസ്ത നിയമലംഘനങ്ങൾ കണ്ടെത്തുവാൻ വേണ്ടിയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഏകീകൃത പരിശോധന നടന്നത്.

ഈ സമയം ദേശീയപാതയിലൂടെ ഇരുഭാഗത്തേയും കടന്നുപോയ വാഹനങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടയിലാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുകയും 3 ലക്ഷത്തിൽപരം രൂപ പിഴച്ചുമത്തുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കേസുകളും റെജിസ്റ്റർ ചെയ്തിട്ടുണ്ട്.

cake tower new
LATEST NEWS
മാസപ്പടി കേസ്: മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്തേക്കും; സുഹൃത്തുക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

മാസപ്പടി കേസ്: മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്തേക്കും; സുഹൃത്തുക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ മുന്നറിയിപ്പ്; തീരദേശത്ത് റെഡ് അലർട്ട്

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ മുന്നറിയിപ്പ്; തീരദേശത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ടു ജില്ലകളില്‍...