സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Sep 1, 2025

ചിറയിൻകീഴ്: കിഴുവിലം കടുവയിൽ രാജരാജേശ്വരി എൻ എസ് എസ് കരയോഗവും ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകിഴ് ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാമം ജിവിആർഎംയുപിഎസി ൽ നടന്ന ക്യാമ്പ് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഡി വിജയകുമാർ അധ്യക്ഷനായി .

ഡോക്ടർമാരായ ജെ ജിതിൻ, അഖിൽ സുശീലൻ, ജെ എൻ ജെബ്സീർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തംഗങ്ങളായ എ എസ് ശ്രീകണ്ഠൻ, ജയന്തി കൃഷ്ണ, സെക്രട്ടറി ജി ശ്രീകണ്ഠൻ നായർ, കെ ബിജു, മധുസൂദനൻ നായർ, വിക്രമൻ നായർ, ബി മധുകുമാർ എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS