കിണറ്റിൽ അകപെട്ടവരെ ആറ്റിങ്ങൽ ഫയർ & റെസ്ക്യൂ സംഘം രക്ഷപെടുത്തി

Sep 16, 2025

seena

കടക്കാവൂർ പെരുംകുളത്ത് കിണറ്റിൽ വീണ ആളിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപെടുത്തി. കിണറ്റിൽ അകപ്പെട്ട ഭാര്യയെ രക്ഷപെടുത്താൻ ഇറങ്ങിയ ഭർത്താവ് മുരളീധരൻ നായർ (75) കിണറ്റിൽ അകപ്പെടുകയായിരുന്നു. ആറ്റിങ്ങൽ നിലയത്തിലെ
ഫയർ & റെസ്ക്യൂ ഓഫീസർ വിഷ്ണു എം സി നായർ, ഉദ്ദേശം 60 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ ഇറങ്ങിയാണ് ഇരുവരെയും രക്ഷപെടുത്തിയത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സജീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രാവർത്തനം നടത്തിയത്.

cake tower new
LATEST NEWS